ഉറക്കം മനുഷ്യന് അനിവാര്യമാണ്. എന്നാൽ എത്രമാത്രം ഉറക്കം വേണമെന്നത് വ്യക്തിയ്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
നവജാത ശിശുക്കൾ ദിവസവും 16 മുതൽ 18 മണിക്കൂർ ഉറങ്ങുമ്പോൾ മുതിർന്ന വ്യക്തിയുടെ ആരോഗ്യകരമായ ഉറക്കം 6 7 മണിക്കൂറാണ്.
നല്ല ഉറക്കം നമ്മുടെ മാനസിക ശാരീരിക ആരോഗ്യകരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇതാ ഉറക്കത്തിന്റെ പ്രയോജനങ്ങൾ: കുട്ടികളുടെയും കൗമാരക്കാരുടെയും വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും. വ്യക്തിക്ക് കാര്യങ്ങൾ ഗ്രഹിക്കുന്നതിനും ഓർമയിൽ സൂക്ഷിക്കുന്നതിനും. ഊർജോത്പാദനത്തെയും ശരീരഭാരത്തെയും സ്വാധീനിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കാൻ. രോഗപ്രതിരോധത്തിന്, ഹൃദയാരോഗ്യത്തിന്. മാനസികാരോഗ്യത്തിന് .
അമിതവണ്ണം, വിഷാദം, ഹൃദ്രോഗം, പ്രമേഹം, എന്നിവയെ പ്രതിരോധിക്കാൻ. ദിവസവും ഒരേ സമയത്തുതന്നെ കിടക്കുക. ഒരേസമയത്ത് എഴുന്നേൽക്കുക. കിടപ്പുമുറി ശാന്തവും വെളിച്ചം കുറഞ്ഞതും സ്വസ്ഥവുമായിരിക്കണം. ഉറക്കം അധികം ചൂടോ തണുപ്പോ ഇല്ലാത്ത അന്തരീക്ഷത്തിലും ആയിരിക്കണം.