മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉപദേശ സമിതിയിൽ അംഗത്വം. പ്രവൃത്തിയിൽ ആത്മാർത്ഥത, ലക്ഷ്യബോധമുണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മാഭിമാനമുണ്ടാകും. ജീവിത നിലവാരം മെച്ചപ്പെടും. ലാഘവത്തോടെ പ്രവർത്തിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കാർഷിക മേഖലയിൽ നേട്ടം. അനുരഞ്ജന ശ്രമം വിജയിക്കും. യുക്തമായ തീരുമാനങ്ങൾ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കാലോചിതമായ മാറ്റങ്ങൾ. പുത്രപൗത്രാദികളെ സംരക്ഷിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം) സേവനത്തിന് പ്രശംസ ലഭിക്കും. ആത്മസംതൃപ്തിയുണ്ടാകും. സൗഹൃദം വിപുലമാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ക്രിയാശക്തികൾ വർദ്ധിക്കും. കാര്യങ്ങൾ ഫലപ്രദമാകും. ഉത്സാഹം, ഉന്മേഷമുണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലികൾ ചെയ്തുതീർക്കും. വ്യവസ്ഥകൾ പാലിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മനിർവൃതിയുണ്ടാകും. ഗുണദോഷമിശ്രമായ ഫലങ്ങൾ. രോഗശമനമുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കഠിനാദ്ധ്വാനം വേണ്ടിവരും. നിരവധി കാര്യങ്ങൾ ചെയ്യും. ഉപജീവന മാർഗം നേടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കഠിനപ്രയത്നം വേണ്ടിവരും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. സഹപ്രവർത്തകരുടെ സഹകരണം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കരാർ ജോലികൾക്ക് തടസം. സർവർക്കും തൃപ്തിയായ നിലപാട്. ആത്മാർത്ഥ പ്രവർത്തനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ജീവിത നിലവാരം മെച്ചപ്പെടും. മാതാപിതാക്കളെ അനുസരിക്കും. തൊഴിൽ ക്രമീകരിക്കും.