trumph

വാഷിങ്ടൺ:കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതു മുതൽ ചൈനയുമായി നിരന്തരം വാക് പോര് നടത്തുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡിനെ 'ചൈനീസ് വൈറസ്' എന്നും, ലോകത്ത് കൊവിഡ്-19 ന് ഉത്തരവാദികൾ ചൈനയാണെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരും എന്നെല്ലാമുള്ള ഭീഷണികൾക്ക് ശേഷം ഇപ്പോഴിതാ പുതിയ വിമർശനം.

കൊവിഡ് മഹാമാരി പൊട്ടിപുറപ്പെടാൻ കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റോ അവരുടെ കഴിവില്ലായ്മയോ ആണെന്നാണ് ട്രംപിന്റെ അഭിപ്രായം. 'കൊവിഡിനെ ആരംഭത്തിൽ തന്നെ തടയാമായിരുന്നു. അതിന്റെ ഉറവിടത്തിൽ നിന്ന് തന്നെ തടയാമായിരുന്നു. പക്ഷെ എന്തോ സംഭവിച്ചിരിക്കുന്നു.' ട്രംപ് അഭിപ്രായപ്പെട്ടു. ലോകമാകെ 37 ലക്ഷം ജനങ്ങൾ കൊവിഡ് പോസിറ്റീവായി. 2,64,000പേർ മരണപ്പെട്ടു.