digging

ബീജിംഗ്:- പ്രായമായ അമ്മയെ പരിചരിക്കുന്നതിൽ പ്രയാസം വർദ്ധിച്ചതോടെ ആ മകൻ ചെയ്തത് ലോകം മുഴുവൻ ഞെട്ടിപ്പോകുന്ന ക്രൂരത. കുഴിയെടുത്ത് ജീവനോടെ അമ്മയെ മൂടുകയാണ് 58 വയസ്സുകാരനായ മാ എന്ന മകൻ ചെയ്തത്. 79 വയസ്സുകാരിയായ വാങ്ങിനാണ് ഈ ക്രൂരത അനുഭവിക്കേണ്ടി വന്നത്. മേയ് 2ന് പണിക്ക് ഉപയോഗിക്കുന്ന ഒറ്റചക്ര വണ്ടിയിൽ അമ്മയെ ഇരുത്തി പോയ മാ മടങ്ങിവന്നത് തനിയെയാണെന്ന് ഇയാളുടെ ഭാര്യ പൊലീസിന് മൊഴി നൽകി.

ഉപേക്ഷിക്കപ്പെട്ട ശ്മശാനത്തിൽ അമ്മയെ ജീവനോടെ കുഴിച്ചിട്ട മായെ പൊലീസ് പിടികൂടി തടവിലാക്കി. വാങ്ങിനെ പൊലീസ് കണ്ടെത്തുമ്പോൾ ഇവർ അത്യന്തം ഗുരുതരാവസ്ഥയിലായിരുന്നു. ഇവർക്ക് ഭാഗികമായി ശരീരം തളർന്നു. ഗ്രാമീണ മേഖലകളിൽ പൊതുജനക്ഷേമ പ്രവർത്തനങ്ങൾ ചൈനയിൽ ഇപ്പോഴും പിന്നിലാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.