vivo-y30

വൈ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി വിവോ വൈ 30 വിപണികളിൽ അരങ്ങേറാൻ ഒരുങ്ങുന്നു. “അൾട്രാ ഓ സ്‌ക്രീൻ” ഡിസൈനിലുള്ള ഹോൾ - പഞ്ച് ഡിസ്‌പ്ലേയാണ് പുതിയ സ്മാർട്ട്‌ഫോണിനുള്ളത്. ഡെപ്ത് സെൻസർ ഉൾപ്പെടെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും വിവോ വൈ 30ലുണ്ട്.

6.20 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, 720x1560 പിക്സൽ റെസല്യൂഷനുമുണ്ട്. ഒക്ടാ - കോർ മീഡിയ-ടെക് ഹെലിയോ പി 35 (എം.ടി 6765) പ്രോസസറും 8 ജി.ബി റാമും 128 ജി.ബി ഇന്റേർണൽ സ്റ്റോറേജുമായാണ് വിവോ വൈ 30 എത്തുന്നത്. വിവോ വൈ 30 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. കൂടാതെ 5000 എം.എ.എച്ച് നോൺ - റിമൂവബിൾ ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

ഡാസിൽ ബ്ലൂ, മൂൺസ്റ്റോൺ വൈറ്റ് കളർ ഓപ്ഷനുകളിലായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. മെയ് 9ന് മലേഷ്യൻ വിപണിയിൽ എത്തും. എന്നാൽ, ഇന്ത്യയിൻ വിപണിയിൽ ഈ വർഷം ജൂലൈ 22ന് എത്തുമെന്നാണ് കരുതുത്തത്.

ഇന്ത്യയിൽ സ്മാർട്ട്ഫോണിന്റെ വില 15,890 രൂപയായിരിക്കും.വൈ-ഫൈ, ജി.പി.എസ്, ബ്ലൂടൂത്ത് വി 5.00, യു.എസ്.ബി ഒ.ടി.ജി, എഫ്.എം റേഡിയോ, 3ജി, 4ജി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നത്. ഫോണിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഫെയ്‌സ് അൺലോക്കും വിവോ വൈ 30ൽ ഉപയോഗിച്ചിട്ടുണ്ട്.