ലോകത്ത് തന്നെ പാമ്പിൻ മുട്ടകളെ വീട്ടിൽ വിരിയിച്ചു കാട്ടിൽ വിടുന്നത് വാവ സുരേഷ് എന്ന പ്രകൃതി സ്‌നേഹി മാത്രമായിരിക്കും. ഇതിനോടകം തന്നെ ഇരുപതിനായിരത്തിലേറെ പാമ്പിൻ മുട്ടകളെ തൻ്റെ വീട്ടിൽ വിരിയിച്ചിട്ടുണ്ട് വാവ സുരേഷ്. എല്ലാ വർഷവും അത് തുടരുന്നു. മാളങ്ങളിൽ നിന്ന് പാമ്പിനെ പിടികൂടുമ്പോൾ ചിലപ്പോൾ മുട്ടകളും കിട്ടാറുണ്ട്. അതിനെ ഭദ്രമായി വീട്ടിൽ കൊണ്ടുവന്ന് വിരിയിക്കാറാണ് പതിവ്.
മൂർഖൻ പാമ്പുകൾ സാധാരണയായി പത്തു മുതൽ മുപ്പതു മുട്ടകൾ വരെ ഇടാറുണ്ട് നാല്പത്തിയെട്ടു മുതൽ അറുപത്തി ഒൻപതു ദിവസങ്ങൾക്ക് ശേഷം മുട്ട വിരിയുന്നു . വിരിഞ്ഞ കുഞ്ഞുങ്ങൾക്ക് ഇരുപത് മുതൽ മുപ്പത് സെന്റീമീറ്റർ വരെ നീളം കാണും, വിഷ ഗ്രന്ഥികളുമായാണ് മൂർഖൻ കുഞ്ഞുങ്ങളുടെ ജനനം അതിനാൽ മൂർഖൻ കുഞ്ഞുങ്ങൾക്ക് ഒരാളെ കൊല്ലാൻ നിഷ്‌പ്രയാസം സാധിക്കും . ഈവർഷം വാവയുടെ വീട്ടിൽ വിരിയിച്ച മൂർഖൻ കുഞ്ഞുങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. കുഞ്ഞൻ മൂർഖൻ പാമ്പുകളുടെ മനോഹര കാഴ്ചകളാണ് സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്