oil-

ന്യൂഡൽഹി:- ഇന്ത്യയിലെ പ്രധാന ക്രൂഡ് ഓയിൽ റിസർവ്വുകളെല്ലാം മേയ് പകുതിയോടെ നിറയുമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഐഎച്ച്എസ് ചെയർമാനും സാമ്പത്തിക ചരിത്രകാരനുമായ ഡാനിയേൽ യെർഗിനോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക എണ്ണ, ഗ്യാസ് കമ്പനി പ്രതിനിധികളുമായുള്ള മീറ്രിംഗുകളിൽ പ്രധാന പങ്കാളിയായിരുന്നു ഡാനിയേൽ യെർ‌ഗിൻ. 'ലോകത്തിലെ മൂന്നാമത് ഏറ്രവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. 5.3 മില്യൺ മെട്രിക് ടൺ ക്രൂഡ് ഓയിൽ പരിധിയാണ് ഇന്ത്യക്കുള്ളത്.

അത് മെയ് പകുതിയോടെ നിറയും. 7ടൺ എണ്ണ നിക്ഷേപം സ്വകാര്യ കമ്പനികൾക്ക് ഇവിടെയുണ്ട്. എന്നാൽ ഇന്ത്യയുടെ ഉപഭോഗത്തിന്റെ 18 ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയുന്നത്. നിലവിൽ ഇന്ത്യ പ്രധാനപ്പെട്ടൊരു ഇന്ധന ഉപഭോക്താവാണ്. യുക്തിപൂ‌ർവ്വമായ വില നിലവാരമാണ് ഇന്ത്യയിൽ എണ്ണ വിപണിയിൽ ഉള്ളത്. കുറഞ്ഞ വിലനിലവാരമല്ല രാജ്യത്തിന് അഭികാമ്യം. യുക്തിപൂർവ്വമായൊരു വിലയാണ്. എണ്ണ ഉത്പാദക രാജ്യങ്ങൾക്കും അൽപം ലാഭം നൽകുന്ന വിധമാകണം രാജ്യത്തെ എണ്ണവില നിലവാരം. അവർക്ക് ക്ഷമമായതാകണം അത്. മന്ത്രി പറയുന്നു. നേരത്തെ കേന്ദ്ര ഗവണ്മെന്റ് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി വർദ്ധിപ്പിച്ചതിനെ പാർട്ടികളും വിവിധ സംസ്ഥാനങ്ങളും രൂക്ഷമായി വിമർശിച്ചിരുന്നു.