സ്ത്രീകളെയും പുരുഷന്മാരെയും ഒരുപ്പോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുഖത്ത് കാണുന്ന ബ്ളാക്ക്ഹെഡും വൈറ്റ്ഹെഡും. എത്ര സുന്ദരമായ മുഖമായാലും ബ്ളാക്ക്ഹെഡും വൈറ്റ്ഹെഡും സൗന്ദര്യത്തെയാകെ ബാധിക്കും. മൃതചർമ്മങ്ങളും അത്തരത്തിലുള്ള ചർമ്മകോശങ്ങളും ചർമ്മത്തിന്റെ പാളികളിൽ ഒളിഞ്ഞിരിക്കുന്ന അഴുക്കുമാണ് ഇത്തരത്തിലുള്ള ബ്ളാക്ക്ഹെഡിനും വൈറ്റ്ഹെഡിനും കാരണം. മൂക്ക്, കവിൾ, നെറ്റി എന്നീടങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.
ബ്ളാക്ക്ഹെഡും വൈറ്റ്ഹെഡും തടയാൻ
കുറച്ച് വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു സ്പൂൺ നാരങ്ങാനീര് ഒഴിച്ച് 10 - 15 മിനിറ്റ് നേരം മുഖത്ത് ആവി കൊള്ളണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുഖത്ത് ഇത്തരത്തിൽ ആവി പിടിക്കുന്നത് വളരെ നല്ലതാണ്.
മുഖം ചൂട് വെള്ളത്തിൽ കഴുകിയ ശേഷം ചെറുനാരങ്ങ രണ്ടായി മുറിച്ച് മുഖത്ത് ഉരസുന്നതും നല്ലതാണ്.
പഞ്ചസാരയും തേനും നാരങ്ങയും നന്നായി യോജിപ്പ് മുഖത്ത് സ്ക്രബ് ചെയ്യുക.
ഒരു ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചതും രണ്ട് ടേബിൾ സ്പൂൺ തൈരും ഒരു ടീസ്പൂൺ നാരങ്ങാനീരും ഒരു ടീസ്പൂൺ തേനും ചേർത്ത് മുഖത്ത് 20 മിനിറ്റ് നേരം പുരട്ടുക.
കടലമാവും തൈരും മിക്സ് ചെയ്യുക. ആ മിശ്രിതം മുഖത്ത് കുറച്ച് നേരം മസാജ് ചെയ്യുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് എല്ലാ ദിവസവും ചെയ്യുന്നത് വളരെ ഫലപ്രദമാണ്.