covid-death

ന്യൂയോർക്ക്: ഇന്ത്യൻ കുടുംബത്തിലെ രണ്ട് ഡോക്ടർമാർ കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചു. ഡോക്ടർമാരായ അച്ഛനും മകളുമാണ് ന്യൂജഴ്സിയിൽ മരിച്ചത്. ന്യൂജഴ്സിയിലെ വിവിധ ആശുപത്രികളിൽ സർജിക്കൽ വിഭാഗം തലവനായി പ്രവർത്തിച്ചിരുന്ന ഡോ.സത്യേന്ദ്ര ദേവ് ഖന്ന (78)​,​ മകൾ ഡോ. പ്രിയ ഖന്ന എന്നിവരാണ് മരിച്ചത്. നെഫ്രോളജി,​ ഇന്റേണൽ മെഡിസിൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഇവർ യൂണിയൻ ഹോസ്പിറ്റലിലെ ചീഫ് റസിഡന്റ് ആയിരുന്നു. ന്യൂജഴ്സിയിൽ ആദ്യമായി ലാപ്പറോസ്കോപിക് സർജറി നടത്തിയ ഡോ. സത്യേന്ദ്ര,​ അദ്ദേഹം 35 വർഷമായി പ്രവർത്തിക്കുന്ന ക്ലാര മാസ് മെഡിക്കൽ സെന്ററിൽ വച്ചാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ കോംലിഷ് ഖന്നയും മറ്റ് രണ്ട് മക്കളും ഡോക്ടർമാരാണ്.