kit

ന്യൂഡൽഹി:- കൊവിഡ് രോഗം പൊട്ടിപുറപ്പെട്ട സമയം മുതൽ ലോകമാകെ പി.പി.ഇ കിറ്റുകൾക്കും എൻ-95 സുരക്ഷാ മാസ്കുകൾക്കും ലഭ്യത കുറവുണ്ട്. കിറ്റുകൾ കയറ്രുമതി ചെയ്യുന്ന മുഖ്യരാജ്യമായ ചൈനയിൽ തന്നെ രോഗം ആദ്യം പൊട്ടിപുറപ്പെട്ടതും ചൈനയിൽ നിന്ന് രാജ്യത്ത് ലഭിച്ച കിറ്രുകൾക്ക് വേണ്ടത്ര ഗുണനിലവാരം ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതും ഇന്ത്യയിൽ തന്നെ പി.പി.ഇ കിറ്റുകളും മാസ്കുകളും നിർ‌മ്മാണം ആരംഭിക്കാൻ കാരണമായി. രണ്ട് മാസം കൊണ്ട് ഒരെണ്ണം പോലും രാജ്യത്ത് നിർമ്മിക്കാതിരുന്ന സ്ഥാനത്ത് നിന്നും പ്രതിദിനം രണ്ടരലക്ഷം കിറ്റുകളും രണ്ട് ലക്ഷം മാസ്കുകളും നിർമ്മിക്കാവുന്നത്ര സ്വയം പര്യാപ്തമായി രാജ്യം.

ഒറ്റ തവണ ഉപയോഗിക്കാവുന്നതും പുനരുപയോഗ ശേഷിയുള്ളതുമായ കിറ്റുകളാണ് നിർമ്മിക്കുന്നത്. ഒറ്ര തവണ ഉപയോഗിക്കാവുന്നവയുടെ ഉപയോഗ ശേഷമുള്ള നശിപ്പിക്കൽ പ്രയാസകരമാണ് അതിനാൽ പുനരുപയോഗിക്കാവുന്ന തരം കിറ്രുകളാണ് കൂടുതൽ നിർമ്മിക്കേണ്ടത്.ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ലഭ്യമാക്കിയ കിറ്റുകൾ വിതരണം ചെയ്യുന്ന 110 കമ്പനികളെങ്കിലുമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ 52 ആഭ്യന്തര നിർമ്മാതാക്കളാണ് ഇന്ത്യയിൽ ഉള്ളത്.

പതിനായിരം കോടി രൂപയുടെ കിറ്റുകളും മാസ്കുകളും അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് ആവശ്യം വരും. 2025ഓടെ 6000 കോടി ഡോളറിന്റെ കച്ചവടമാണ് ലോകമാകെ പിപിഇ കിറ്റുകളുടെയും മാസ്കുകളുടെയും ഇത്തരത്തിൽ നടക്കുക.