trump

വാഷിംഗ്ടൺ ഡി.സി: കൊവിഡ്-19 ലോകമെമ്പാടും വ്യാപിക്കുന്നതിന് കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റോ അല്ലെങ്കിൽ ചൈനയുടെ കഴിവില്ലായ്മയോ ആണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.

വൈറസിനെ അതിൻ്റെ ഉത്ഭവത്തിൽ തന്നെ തടയാമായിരുന്നു, അത് പ്രയാസമുള്ള കാര്യമായിരുന്നില്ല. പക്ഷെ മറ്റെന്തോ സംഭവിച്ചു. ഒന്നുകിൽ അത് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റ്, അല്ലെങ്കില്‍ അവരുടെ കഴിവില്ലായ്മ, ചെയ്യേണ്ട കാര്യം അവര്‍ ചെയ്തില്ല. വളരെ മോശമാണ് അത് - ട്രംപ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ചൈന മഹാമാരിയെ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചോർത്ത് വലിയ നിരാശയുണ്ട്. സുതാര്യതക്കുറവുണ്ടായി, വിവരങ്ങൾ അറിയിക്കുന്നതില്‍ സഹകരണവും ഉണ്ടായില്ലെന്നും ട്രംപ് പറഞ്ഞു. കൊവിഡ് വ്യാപനത്തിൽ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കിൽ ചൈന കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.