വാഷിംഗ്ടൺ ഡി.സി: സുരക്ഷാ സംഘാംഗം കൊവിഡ് ബാധിതനായതിന് പിന്നാലെ ഇനി മുതൽ എല്ലാദിവസും താൻ കൊവിഡ് പരിശോധനയ്ക്ക് വിധേയനാവുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
കൊവിഡ് സ്ഥിരീകരിച്ചയാളെ എനിയ്ക്കറിയാം. നല്ല വ്യക്തിയാണ്. എന്നാൽ എനിയ്ക്കും വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസിനും വളരെ കുറച്ച് മാത്രമേ ഇയാളുമായി ഇടപഴകേണ്ടി വന്നിട്ടുള്ളൂ, എന്നിരുന്നാലും ഞങ്ങൾ പരിശോധന നടത്തിയിട്ടുണ്ട്. വൈറസ് ബാധയ്ക്കുള്ള സാദ്ധ്യതയുള്ളതിനാൽ ഞാനും മൈക്കും മറ്റ് വൈറ്റ് ഹൗസ് ജീവനക്കാരും ഇനി മുതൽ എല്ലാ ദിവസവും പരിശോധന നടത്തും - ട്രംപ് പറഞ്ഞു. നേരത്തെ ട്രംപ് ആഴ്ചയിൽ ഒന്ന് എന്ന നിലയിൽ കൊവിഡ് പരിശോധന നടത്തിയിരുന്നു.