vedic-prayer

വാഷിംഗ്ടൺ ഡി.സി: കൊവിഡിൽ ഉഴറുന്ന അമേരിക്കൻ ജനതയ്ക്കായി ദേശീയ പ്രാർത്ഥന ദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ വേദ ശാന്തി പ്രാർത്ഥന നടത്തി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രംപിൻ്റെ നേരിട്ടുള്ള ക്ഷണപ്രകാരം ന്യൂ ജഴ്സിയിലെ ബി.എ.പി.എസ് സ്വാമി നാരായണ മന്ദിരിലെ പൂജാരിയായ ഹരീഷ് ബ്രഹ്മദത്താണ് പ്രാർത്ഥന നടത്താൻ എത്തിയത്. ആദ്യം സംസ്കൃതത്തിൽ പ്രാർത്ഥന ചൊല്ലിയ ഹരീഷ് പിന്നീടത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ഡൊണാൾഡ് ട്രംപ്, ഭാര്യ മെലാനിയ, വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് എന്നിവർ പ്രാർത്ഥനയിൽ പങ്കെടുത്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രാർത്ഥന മനസിന് ആശ്വാസം പകരുന്നതാണെന്ന് മൂവരും പറഞ്ഞു. പ്രാർത്ഥന നടത്തിയതിന് ട്രംപ് ഹരീഷിന് നന്ദിയറിയിച്ചു.