dalgona-coffee

കൊവിഡ് കാലത്ത് സോഷ്യൽ മീഡിയയിൽ താരമായത് പോലെ ഡാൽഗോണ കോഫി ചിലരുടെ വീടുകളിലും താരമായി മാറി കഴിഞ്ഞു. സൗത്ത് കൊറിയൻ സ്പെഷ്യൽ കോഫിയായ ഡാൽഗോണ കോഫിയെ കുറിച്ച് അറിയാത്തവരായി ഇപ്പോൾ ആരും ഇല്ല. ലോക്ക്ഡൗൺ സമയത്ത് ഇത് വീടുകളിൽ പരീക്ഷിച്ച് നോക്കിയവരും കാണും പരീക്ഷിക്കാത്തവരും കാണും.

വെറും നാല് ചേരുവകൾ മാത്രം ഉപയോഗിച്ച് വെറും അഞ്ച് മിനിറ്റിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ കോഫി ലോക്ക്ഡൗൺ കോഫി എന്ന പേരിലും അറിയപ്പെടുന്നു.

ആവശ്യമായ സാധനങ്ങൾ :

തയ്യാറാക്കുന്നവിധം

ആദ്യം ഒരു ബൗളിൽ കാപ്പിപ്പൊടിയും പഞ്ചസാരയും എടുക്കുക. അതിലേക്ക് ചൂട് വെള്ളം ഒഴിച്ച ശേഷം ഹാൻഡ് മിക്സറോ ഹാൻഡ് ബ്ളൻഡറോ ഉപയോഗിച്ച് അടിച്ച് പതപ്പിക്കുക. അല്ലെങ്കിൽ ഒരു ഫോർക്കും ഉപയോഗിക്കാം.

ഏകദേശം പത്ത് മിനിറ്റോളം അടിച്ച് പതപ്പിക്കണം. ഇളം ബ്രൗൺ നിറമായി വരുന്നത് വരെ പതപ്പിക്കുക. അതിന് ശേഷം സെർവ് ചെയ്യാനുള്ള കപ്പിൽ 3 - 4 ഐസ്‌ക്യൂബ് ഇടുക. ഐസ്‌ക്യൂബ്‌സ് ആവശ്യമാണെങ്കിൽ മാത്രം ഉപയോഗിക്കാം. ഇനി കപ്പിന്റെ മുക്കാൽ ഭാഗം തണുത്ത പാൽ ഒഴിക്കുക. അതിനു മുകളിലേക്ക് പതപ്പിച്ച് വെച്ച കോഫി കൂട്ട് പതിയെ ചേർത്ത് സെറ്റ് ചെയ്യുക. ഡൽഗോണ കോഫി തയ്യാറായി.