വാഷിംഗ്ടൺ ഡി.സി: ജോർജിയയിലെ പ്രമാദമായ അഹ്‌മ്മദ് ആർബെറി (25) കൊലപാതകക്കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകനുമാണ് ഇരുവരും. ഗ്രിഗറി മക്‌മൈക്കൽ (64) മകൻ ട്രാവിസ് മക‌്‌മൈക്കൽ (34) എന്നിവരാണ് അറസ്റ്റിലായത്. കുറ്റം ഏറ്റുപറഞ്ഞിട്ടും ഇരുവരേയും അറസ്റ്റ് ചെയ്യാതിരുന്നത് ഏറെ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. കറുത്ത വർഗക്കാരനായ കള്ളനാണെന്ന് തെറ്റിദ്ധരിച്ചത് മൂലമാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്നുള്ള പ്രതികളുടെ വാദവും അഹ്‌മ്മദിനെ കൊലപ്പെടുത്തുന്ന വിഡീയോ അദ്ദേഹത്തിനെ വംശീയമായി അധിക്ഷേപിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചതും വിവാദമായി. അഹ്‌മ്മദ് ഫുട്ബോൾ താരമാണെന്നും ജോഗിംഗിന് പോയ സമയത്താണ് ആക്രമിക്കപ്പെട്ടതെന്നും കുടുംബം വെളിപ്പെടുത്തിയതോടെ

ജോർജിയയിൽ വംശീയ വിവേചനം ശക്തമാകുന്നെന്ന് ഉന്നയിച്ച് സെലിബ്രിറ്റികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായത്.