supermoon

ന്യൂയോർക്ക്: കൊവിഡ് ഭീതിക്കിടെ, ലോകർക്ക് ദൃശ്യ വിസ്മയം സമ്മാനിച്ച് ഇക്കൊല്ലത്തെ അവസാന സൂപ്പർ മൂൺ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് സൂപ്പർ ഫ്ലവർ മൂൺ ദൃശ്യമായി തുടങ്ങിയത്. ഇന്നലെ പുലർച്ച വരെ ആകാശത്ത് 'മലർ ചന്ദ്രിക" പൂത്തുലഞ്ഞു. പൗർണമി രാത്രിയായതിനാൽ കൂടുതൽ മിഴിവും തിളക്കവും വലിപ്പവുമുള്ള ചന്ദ്രനായിരുന്നു ഇന്നലെ പ്രത്യക്ഷപ്പെട്ടത്.​മെയ് മാസം വിരിയുന്ന സൂപ്പർ മൂണിനെ ഫ്ളവർ മൂൺ എന്ന് വിളിക്കാറുണ്ട്. അമേരിക്കയിൽ പൂക്കളുടെ മാസമായതിനാലാണത്. അടുത്ത സൂപ്പർമൂണിനായി 2021 ഏപ്രിൽ 27 വരെ കാത്തിരിക്കണം. ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രൻ ഏറ്റവും അടുത്തു വരുന്നതാണ് സൂപ്പർ മൂൺ. ഭൂമിയുമായി ഏറ്റവും അടുത്തു വരുന്നതിനാൽ തന്നെ ഈ സമയത്ത് ചന്ദ്രന് കൂടുതൽ വലുപ്പവും തിളക്കവും ഉണ്ടാകും.കഴിഞ്ഞ ഏപ്രിൽ 7- 8 തീയതികളിൽ പ്രത്യക്ഷപ്പെട്ടതായിരുന്നു ഇക്കൊല്ലത്തെ ഏറ്റവും വലിയ സൂപ്പർ മൂൺ.ഇക്കൊല്ലം മൂന്ന് സൂപ്പർമൂണുകൾ പ്രത്യക്ഷപ്പെട്ടു.

ചന്ദ്രികയിലലിയുന്നു ...