തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്ന് വന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ വൃക്കരോഗി കൂടിയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇപ്പോൾ 16 പേര്‍ മാത്രമേ വൈറസ് ബാധ മൂലം ചികിത്സയില്‍ കഴിയുന്നുള്ളൂ.കണ്ണൂരിൽ പത്ത് പേർക്ക് ഇന്ന് രോഗം ഭേദമായി. കണ്ണൂരിൽ ഇനി അഞ്ച് പേർ മാത്രമേ ചികിത്സയിലുള്ളു. വയനാട് – 4, കൊല്ലം – 3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം. സംസ്ഥാനത്ത് 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
503 പേർക്കാണ് രോഗം കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. 19810 പേർ വീടുകളിലും 347 പേർ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം മടങ്ങിയെത്തുന്ന പ്രവസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, ഇവർ ആരുമായും സമ്പർക്കം പുലർത്തരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.