mg-uni
photo


എം.ജി സർവകലാശാലയിലെ വിവിധ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലേയും പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ് എം.ജി.യു 2020) 11 വരെ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ എം.എ., എം.എസ് സി., പ്രോഗ്രാമുകളിലേക്കും എൽ എൽ.എം., എം.ബി.എ., എം.പിഇഎസ്., എം.എഡ്. പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം.www. cat.mgu.ac.in ലൂടെ അപേക്ഷ നൽകാം. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എം.ബി.എ പ്രോഗ്രാമിലേക്ക് www. admission.mgu.ac.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ്: 1100 രൂപ (പൊതുവിഭാഗം), 550 രൂപ (എസ്.സി./എസ്.ടി.), 1100 രൂപ (ഓപ്പൺ ഓൾ ഇന്ത്യ ക്വാട്ട). ഫീസ് ഓൺലൈനായി അടയ്ക്കണം. എം.ബി.എ ഒഴികെ മറ്റ് പ്രോഗ്രാമുകൾക്ക് ഒരു അപേക്ഷയിലൂടെ നാല് വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഒന്നിലധികം അപേക്ഷകൾ (എം.ബി.എ ഒഴികെ) നൽകുന്നവരുടെ അപേക്ഷ റദ്ദാകും.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. ആയതിനാൽ സർവകലാശാലയുടെ പഠനവകുപ്പുകളിലെ പി.ജി പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച ജനറൽ വിഭാഗത്തിൽപ്പെട്ടവരിൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ചപ്പോൾ ഇ.ബി.എഫ്.സി സംവരണം ക്ലെയിം ചെയ്യാത്തവർക്ക് ഇ.ഡബ്ല്യു.എസ് സംവരണം ആവശ്യമുണ്ടെങ്കിൽ അർഹരായവർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇ.ഡബ്ല്യു.എസ് സംവരണം ലഭിക്കുന്നതിനുള്ള ഓപ്ഷൻ ചേർത്ത് സമർപ്പിച്ചിട്ടുള്ള അപേക്ഷ അപ്‌ഡേറ്റ് ചെയ്യാം. ഇ.ബി.എഫ്.സി സംവരണത്തിനുള്ള ഓപ്ഷൻ നൽകിയിട്ടുള്ളവർ അപേക്ഷയിൽ മാറ്റം വരുത്തേണ്ടതില്ല. വിശദവിവരം വെബ്‌സൈറ്റുകളിൽ. ഫോൺ: 04812733595, ഇമെയിൽ: cat@mgu.ac.in പ്രവേശന പരീക്ഷ തീയതിയടക്കമുള്ള പുതുക്കിയ സമയക്രമം cat.mgu.ac.in (എം.ബി.എ. സംബന്ധിച്ച്) ലൂടെ പിന്നീട് അറിയിക്കും.