തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഇൻഷ്വറൻസ് പരിരക്ഷയും മറ്റു സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മേയ് 14ന് സി.ഐ.ടി.യു രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ,ശുചീകരണ തൊഴിലാളികൾ, ആശ-അംഗൻവാടി ജീവനക്കാർ എന്നിവർ പങ്കെടുക്കും.