barcelona

തിരുവനന്തപുരം: സ്‌പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്സലോണയുടെ ആരാധക കൂട്ടായ്‌മയായ കൂളെസ് ഒഫ് കേരളയുടെ ഫേസ്ബുക്ക്, വാട്ട്സാപ്പ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച 1,51,891 രൂപ ഇന്നലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. നേരത്തെ കൂട്ടായ്മയുടെ ഭാരവാഹികളിൽ നിന്ന് സമാഹരിച്ച 13,000 രൂപ, ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ബാഴ്സ ആരാധകരോടൊപ്പം മറ്റ് ഫുട്ബാൾ ടീമുകളുടെ ആരാധകരും ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.