റാഞ്ചി: തെലങ്കാനയിൽ നിന്ന് മടങ്ങിയെത്തിയ 22 കുടിയേറ്റ തൊഴിലാളികൾ ഛത്തീസ്ഗഡിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി. മാവോയിസ്റ്റ് ബാധിത പ്രദേശമായ ദന്തേവാഡയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇവരുടെ സ്വന്തം ഗ്രാമമായ നഗാദിയിൽ നിന്ന് 12 കിലോമീറ്റ അകലെയാണ് ക്വാറന്റൈൻ സൗകര്യം ഒരുക്കിയിരുന്നതെന്ന് ദന്തേവാഡ ജില്ലാ കളക്ടർ പറഞ്ഞു.
വ്യാഴാഴ്ച അരൻപൂരിലെത്തിയ ഇവർക്കെല്ലാം ആരോഗ്യ പ്രവർത്തകർ വൈദ്യപരിശോധന നടത്തി. പിന്നീട്, രാത്രി പോലീസ് സ്റ്റേഷൻ പ്രദേശത്തുള്ള സ്ഥലത്ത് ഇവരെ നീരീക്ഷണത്തിലാക്കി. അവിടെ നിന്നാണ് ഇവർ രക്ഷപെട്ടത്." - കളക്ടർ പറഞ്ഞു.
47 തൊഴിലാളികളാണ് ആന്ധ്ര പ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നും ദന്തേവാഡയിലേക്ക് മടങ്ങിയെത്തിയത്. ഗ്രാമങ്ങളിലേക്ക് അയക്കും മുമ്പ് അരൺപൂർ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്. ഇവർക്കാർക്കും കൊവിഡ് ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിയെയും വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.