തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാതലത്തിൽ ഉത്പാദന ക്ഷാമം മറികടക്കുന്നതിനായി സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിലെ തരിശുഭൂമിയിൽ കൃഷി ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിനായി സംസ്ഥാനത്ത് 3863 കോടി രൂപയുടെ പദ്ധതിയാണ് ഗവൺമെന്റിനുള്ളത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി,​മൃഗസംരക്ഷണം, ​വ്യവസായം, ​സഹകരണം,​ മത്സ്യം തുടങ്ങിയ വകുപ്പുകളെ ഏകോപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനും പദ്ധതി ഏകോപിപ്പിക്കുന്നതിനുമായി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൽ ജനപ്രതിനിധികളുടെ യോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മേയർ കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.