മുകളിലുള്ള ചോദ്യത്തിന് ഒരു പരിധി വരെ എന്നാണ് ഉത്തരം. ചിട്ടയായ ജീവിതം, ലഹരി വർജ്ജിക്കൽ, നിത്യേന വ്യായാമം, പോഷക സമൃദ്ധമായ ഭക്ഷണം, ശുഭചിന്തകൾ , ഉല്ലാസ ഭരിതമായ മാനസികാവസ്ഥ, ഇവയ്ക്കൊക്കെ ഒരു പരിധി വരെ വിഷാദത്തെ തടയാനാകും.അലസഭാവം വെടിയുക. വിശ്രമ വേളകൾ ഒഴികെ എല്ലായ്പ്പോഴും എന്തെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുക. ദിവസവും കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. നടത്തം, ജോഗിംഗ്, നീന്തൽ എന്നിവയിലേതെങ്കിലും ദിവസവും 30 മിനിട്ട് ചെയ്യുക. ഇത് സ്ട്രെസിനെതിരെ പോരാടുന്ന എൻഡോർഫിൻ പോലുള്ള ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കും.
ഫാസ്റ്റ് ഫുഡിൻ്റെ അമിത ഉപയോഗം മാനസിക സമ്മർദ്ദത്തിനും ഇടയാക്കുന്നുണ്ട്. ആരോഗ്യകരമായ സൗഹൃദങ്ങൾ വളർത്തിയെടുക്കുക. ചെറുതായാൽപ്പോലും യാത്രകൾക്ക് മനസിനെ കുളിർപ്പിക്കാനുള്ള കഴിവുണ്ട്. ധ്യാനവും പ്രാർത്ഥനയും ആരോഗ്യകരമായ മാനസികാവസ്ഥയും ശാന്തമായ മനസും പ്രദാനം ചെയ്യും.