cbse

ന്യൂ‌ഡല്‍ഹി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ച സി.ബി.എസ്..ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ജൂലായ് 1 മുതല്‍ 15 വരെ പരീക്ഷകൾ നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരീക്ഷാഫലം ആഗസ്റ്റിൽ പ്രഖ്യാപിക്കാനാണ് ശ്രമം.

ജെ..ഇ.ഇ ബെയ്‌സ്, ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജൂലായ് ആദ്യവാരം തന്നെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകൾ മേയ് 21-നും 29-നും ഇടയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.