jio

മുംബയ്: മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസിൽ അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വിസ്‌റ്റ ഇക്വിറ്റി പാർട്‌ണേഴ്സ് 11,367 കോടി രൂപ നിക്ഷേപിച്ച് 2.32 ശതമാനം ഓഹരികൾ ഏറ്റെടുക്കും. ജിയോ പ്ളാറ്ര്‌ഫോംസിന് 4.91 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കിയാണ് നിക്ഷേപം. ഇക്വിറ്രി വിസ്‌റ്റയുടെ ആദ്യ ഏഷ്യൻ നിക്ഷേപമാണിത്.

മൂന്നാഴ്‌ചയ്ക്കിടെ പ്രമുഖ ടെക്‌നോളജി നിക്ഷേപകരിൽ നിന്ന് ഇതോടെ, ജിയോ പ്ലാറ്ര്‌ഫോംസ് നേടിയ നിക്ഷേപം 65,596 കോടി രൂപയായി. ഏപ്രിൽ 22ന് ഫേസ്ബുക്ക് 9.9 ശതമാനം ഓഹരികൾ 43,574 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. മേയ് നാലിന് അമേരിക്കൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് 1.15 ശതമാനം ഓഹരികൾക്കായി 5,655.75 കോടി രൂപയുടെ നിക്ഷേപവും പ്രഖ്യാപിച്ചിരുന്നു. ടെലികോം വിഭാഗമായ ജിയോ ഇൻഫോകോം, ജിയോ സിനിമ, ജിയോ സാവൻ തുടങ്ങിയ ഉൾപ്പെടുന്നതാണ് ജിയോ പ്ളാറ്ര്‌ഫോംസ്.