ന്യൂഡൽഹി: ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് 45 മിനുട്ടിനകം അഞ്ചുലക്ഷം രൂപവരെ വായ്‌പ നേടാവുന്ന എമർജൻസി ലോൺ പദ്ധതി എസ്.ബി.ഐ അവതരിപ്പിച്ചു. 10.5 ശതമാനമായിരിക്കും പലിശ. യോഗ്യത അറിയാൻ ഉപഭോക്താക്കൾ 567676 എന്ന നമ്പറിലേക്ക് PAPL (സ്പേസ്) എസ്.ബി.ഐ അക്കൗണ്ടിന്റെ അവസാന നാല് അക്കങ്ങൾ എസ്.എം.എസ് ചെയ്യണം.