solo

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ സോളോ എൻക്വെനിക്ക് കൊവിഡ്. ട്വിറ്ററിലൂടെ താരം തന്നെയാണ് രോഗബാധിതനാണെന്ന് അറിയിച്ചിരിക്കുന്നത്.

ശാരീരിക പ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ്വരോഗത്തിന് സ്‌കോട്ട്‌ലാൻഡിലെ അബെർദീനിൽ ചികിത്സയിലിരിക്കെയാണ് 25-കാരനായഎൻക്വെനിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്ന എൻക്വെനി കഴിഞ്ഞ ജൂലായ് മുതൽ ചികിത്സയിലാണ്.

പാകിസ്താന്റെ സഫർ സർഫ്രാസ്, സ്‌കോട്ട്‌ലാൻഡിന്റെ മജീദ് ഹഖ് എന്നിവർക്കു ശേഷം കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററാണ് എൻക്വെനി. 2012-ൽ ദക്ഷിണാഫ്രിക്കയുടെ അണ്ടർ19 ടീമിൽ കളിച്ച താരമാണ്.