തിരുവനനന്തപുരം: കേരളത്തില്‍ മദ്യവില്‍പ്പന ഓണ്‍ലൈനിലൂടെയാകാമെന്ന പൊലീസിന്റെ റിപ്പോര്‍ട്ട്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് കൈമാറി. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.ഒരേ സമയം എത്ര പേര്‍ ക്യൂവിലുണ്ടാകണം, ശാരീരിക അകലം എങ്ങനെ പാലിക്കണം തുടങ്ങിയ കാര്യങ്ങളിലാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ വലിയ തിരക്കും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും തയ്യാറെടുപ്പുകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നാല്‍ മതിയെന്നാണ് സി.പി.എം നിലപാട്.