test

ആലപ്പുഴ: പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി എത്തിയ തമിഴ്നാട് സ്വദേശി കൊവിഡ് പരിശോധന നടത്താതെ ആശുപത്രിയിൽ നിന്നും മുങ്ങി. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. കൊവിഡ് സ്രവ പരിശോധനയ്ക്കായി ആശുപത്രി ജീവനക്കാർ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഇയാൾ അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞത്.

തമിഴ്‌നാട് തേനിയിൽ നിന്നും ഇരുചക്രവാഹനത്തിൽ കേരളത്തിലെത്തിയ ഇയാൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് പരിശോധന നടത്താനായി എത്തിയത്. ആംബുലൻസിൽ വരാൻ കൂട്ടാക്കാതെ ഇരുചക്ര വാഹനത്തിൽ തന്നെയായിരുന്നു ഇയാൾ ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിയത്. തുടർന്ന് കൊവിഡ് പരിശോധന തുടങ്ങുന്നതിന് മുൻപ് ഇയാൾ ഒളിച്ച് കടക്കുകയായിരുന്നു. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.