police

പള്ളുരുത്തി: പതിനഞ്ച് ലിറ്റർ വ്യാജമദ്യവുമായി പൊലീസുകാരൻ ഉൾപ്പെടെ രണ്ടു പേർ എക്സൈസ് നാർക്കോട്ടിക് സെല്ലിന്റെ പിടിയിലായി. പ്രധാന പ്രതി എറണാകുളം എ.ആർ.ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറും മൂവാറ്റുപുഴ സ്വദേശിയുമായ ബേസിൽ ജോസ് (34) ഒളിവിലാണ്. എറണാകുളം എ.ആർ.ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ തോപ്പുംപടി പള്ളിച്ചാൽ റോഡിന് സമീപം താമസിക്കുന്ന ഡിബിൻ (34)അയൽവാസി വിഘ്നേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിൽ നിന്ന് എത്തിച്ച മദ്യം കൊച്ചിയിൽ ഒരു കുപ്പിക്ക് 3500 രൂപ നിരക്കിലാണ് വിറ്റഴിച്ചിരുന്നത്. തോപ്പുംപടിയിലെ ഡിബിന്റെ വീട്ടിൽ സ്റ്റോക്ക് ചെയ്താണ് വിൽപ്പന നടത്തിയിരുന്നത്. ഇന്നലെ വൈകിട്ട്നാല് മണിയോടെ നാർക്കോട്ടിക്ക് സെൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 29 ഫുൾ ബോട്ടിൽ മദ്യം കണ്ടെത്തിയത് . പ്രതികളെ റിമാൻഡ് ചെയ്തു.