തിരുവനന്തപുരം: ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന പട്ടികജാതി പട്ടി​കവർഗക്കാർക്ക് പ്രത്യേക സാമ്പത്തി​ക പാക്കേജ് പ്രഖ്യാപി​ക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ദളി​ത് കോൺ​ഗ്രസ് ഉള്ളൂർ ബ്ളോക്ക് കമ്മി​റ്റി​ പ്രസി​ഡന്റ് കൊച്ചുവേളി​ രാജേഷി​ന്റെ നേത്വത്വത്തി​ൽ കടകംപള്ളി​ വി​ല്ലേജ് ഒാഫീസി​നുമുന്നി​ൽ ധർണ നടത്തി​. ഡി​.സി​.സി​ ഉപാദ്ധ്യക്ഷൻ കടകംപള്ളി​ ഹരി​ദാസ് ഉദ്ഘാടനം ചെയ്‌തു. കോൺ​ഗ്രസ് മണ്ഡലം പ്രസി​ഡന്റ് യു. പ്രവീൺ​, ഡി​.സി​.സി​ മെമ്പർമാരായ കെ. ജയചന്ദ്രൻ നായർ, കെ. ഷി​ബു, എെ.എൻ.ടി.യു.സി​ മണ്ഡലം പ്രസിഡന്റ് പ്രദീപ് തുടങ്ങി​യവർ പങ്കെടുത്തു.