തൃശൂർ: കൊടുങ്ങല്ലൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് മസ്ജിദുൽ ബിലാൽ പളളിയിൽ പ്രാർത്ഥന നടത്തിയവരാണ് അറസ്റ്റിലായത്. അഫ്സൽ, ഷംസുദീൻ, മുഹമ്മദാലി,അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഒരാഴ്‍ച്ച മുമ്പ് ചാവക്കാട് മസ്‍ജിദിലും, മണ്ണുരുത്തിയിലെ ക്രിസ്ത്യൻ ദേവാലയത്തിലും ചിലർ ഒത്തുകൂടിയിരുന്നു.