pic

റായ്പുർ: ഛത്തീസ്​ഗഡിൽ പൊലീസും നക്സലുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ മരിച്ചു. നാല് നക്സലുകളും കൊല്ലപ്പെട്ടു.പർധോണി ​ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നക്സലുകളിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള വൻ ആയുധശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നക്സലുകൾക്കുവേണ്ടി പൊലീസ് തിരച്ചിലും തുടങ്ങിയിട്ടുണ്ട്.