വാഷിംഗ്ടൺ: യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ ഓഫീസ് വക്താവും മാദ്ധ്യമ സെക്രട്ടറിയുമായ കാറ്റി മില്ലർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസിൽ നിന്ന് ഈ ആഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് കേസാണിത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപിന്റെ സഹായിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
മില്ലർ നിരവധി ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുകയും നിരവധി ഉദ്യോഗസ്ഥരുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്. ട്രംപിന്റെ ഓഫീസ് സഹായികളിൽ ഒരാളായ സ്റ്റീഫൻ മില്ലറെയാണ് ഇവർ വിവാഹം ചെയ്തിരിക്കുന്നത്.ഇത് വൈറ്റ് ഹൗസിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഭരണസിരാകേന്ദ്രത്തിൽ കൊവിഡ് റിപ്പോർട്ടുചെയ്തതോടെ കൂടുതൽ പേരിൽ കൊവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് അധികൃതർ.നേരത്തേ പ്രസിഡന്റ് ട്രംപ് രണ്ടുതവണ കൊവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു.