തളിപ്പറമ്പ്: പറശ്ശിനിക്കടവ് മടപ്പുര ട്രസ്റ്റി & ജനറൽ മാനേജരായ പി.എം.ഗംഗാധരൻ (89)നിര്യാതനായി. വെള്ളിയാഴ്ച രാത്രി 11 :00 മണിയോടെയാണ് മരണം. കഴിഞ്ഞ മാസം .പി.എം മുകുന്ദൻ മടയന്റെ നിര്യാണത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ സഹോദരനും പിൻഗാമികൂടിയായ ഗംഗാധരൻ ട്രസ്റ്റി& ജനറൽ മാനേജറായി ചുമതല ഏറ്റത്.
കണ്ണൂർ ചാലാട് സ്വദേശിയായ രേണുകയാണ് ഭാര്യ. രജൂൾ, സജൂൾ എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: വിജയൻ, ജാനകി, പങ്കജാക്ഷി, രാജലക്ഷ്മി, ശാന്തകുമാരി, പത്മാവതി. ശനിയാഴ്ച രാവിലെ 10 മണി വരെ ചൊവ്വയിലുള്ള വസിതിയിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ പയ്യാമ്പലം പൊതു ശ്മശാനത്തിൽ സംസ്‌ക്കാരം.