pic

ന്യൂഡൽഹി: നൈജീരിയയിൽ ഗർഭിണികളുൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു എന്ന് റിപ്പോർട്ട്. ഇതിൽ ഇരുനൂറിലേറെ മലയാളികളുമുണ്ട്. കേന്ദ്ര സർക്കാർ തങ്ങളുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്നാണ് ഇവരുടെ പരാതി. ഇതിൽ പ്രതിഷേധിച്ച് ഇവർ പ്രകടനവും നടത്തിയിരുന്നു. മലയാളികൾ ചേർന്ന് നാട്ടിലേക്ക് പോകാനായി ചാർട്ടേർഡ് വിമാനം തയ്യാറാക്കിയെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതുവരെ അനുമതി നൽകിയില്ലെന്നും അവർ പറയുന്നു.


കടുത്ത ആശങ്കയിലാണ് തങ്ങളിവിടെ കഴിയുന്നതെന്നാണ് മലയാളികൾ പറയുന്നത്. നൈജീരിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഇരുപതോളം ഇന്ത്യക്കാർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേർ മരിച്ചിട്ടുമുണ്ട്. എന്നാൽ മലയാളികൾക്കാർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.