ജിദ്ദ: അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില സ്ഥിരത കൈവരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി സൗദി ഭരണാധികാരി സൽമാൻ രാജാവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെലിഫോണിൽ ആശയവിനിമയം നടത്തി. എണ്ണയെപ്പറ്റിയാണ് സംസാരിച്ച് തുടങ്ങിയതെങ്കിലും പല കാര്യങ്ങളും ഇരു നേതാക്കളും പങ്കുവച്ചു.
യെമൻ പ്രതിസന്ധിക്ക് സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങൾ സൽമാൻ രാജാവ് ചൂണ്ടിക്കാട്ടി.അതിന് ട്രംപ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.സൗദി അറേബ്യയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള ബന്ധവും അതുമൂലം കൈവന്ന നേട്ടങ്ങളും പരാമർശിച്ചു. ഇരു രാജ്യങ്ങളിക്കുമിടയിലുള്ള പ്രതിരോധ പങ്കാളിത്തത്തിന്റെ പ്രാധാന്യവും അവർ ഓർമ്മിപ്പിച്ചു.തങ്ങളുടെ താത്പര്യങ്ങളും സഖ്യകക്ഷികളുടെ സുരക്ഷയും സംരക്ഷിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും, സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്തുന്ന എല്ലാ നീക്കങ്ങളെയും ശക്തമായി നേരിടുമെന്നും ട്രംപ് പറഞ്ഞു.