തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിനടുത്തു ദേവിക ഗാർഡൻസിൽ നിന്ന് രാവിലെ തന്നെ വാവയ്ക്ക് കാൾ എത്തി. ഒരു അണലി കൂട്ടിയിട്ടിരുന്ന ടാർപ്പാളത്തിനടിയിലേക്ക് കയറി വാവ ഉടൻ വരണം. സ്ഥലത്തെത്തിയ വാവയുടെ മുഖത്തു സന്തോഷം, നിറയെ പച്ചക്കറി തോട്ടങ്ങളും,പൂച്ചെടികളും പച്ചപ്പ്‌ നിറഞ്ഞ മനോഹരകാഴ്ച്ച. ഇത്രയധികം ചെടികൾ ഉണ്ടെങ്കിലും പരിസരം നല്ല വൃത്തിയാക്കി ഇട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ആണ് അണലിയെ പെട്ടെന്ന് കാണാൻ സാധിച്ചത്. ടാർപ്പാളം പൊക്കി അണലിയെ കണ്ടു നല്ല ചീറ്റൽ. ഈ വർഷം പ്രസവിച്ച പാമ്പാണ്. തീറ്റ തേടി ഇറങ്ങിയതാവാനാണ് സാദ്ധ്യത.ഈ സമയത്ത് അണലികൾ ഏറെ അപകടകാരികളാണ്.

snake-master

അവിടെ നിന്ന് യാത്ര തിരിച്ച വാവ പത്തനംതിട്ട ജില്ലയിലെ കൂടൽ കഴിഞ്ഞു ഗാന്ധി ജംക്ഷനടുത്തുള്ള കപ്പ കൃഷി ചെയ്തിരിക്കുന്ന സ്ഥലത്താണ് എത്തിയത്. ഇവിടെ പന്നിശല്യം കൂടുതലായതിനാൽ സ്ഥലത്തിന്റെ ഉടമ അവയെ ഓടിക്കാൻ വരുന്ന സമയങ്ങളിൽ മൂന്ന് നാല് ദിവസങ്ങളായി ഒരു അണലിയെ കണ്ടു. ഇന്നും അങ്ങനെ കണ്ടപ്പോഴാണ് ഉടമ വാവയെ വിളിച്ചത്.

സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ട സ്ഥലത്തെത്തി, അതിരിനോട് ചേർന്ന് കരിങ്കൽ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്താണ് പാമ്പിനെ കണ്ടത് അതിനടുത്തുള്ള സ്ഥലത്തു നിന്നാണ് വാവയ്ക്കു അണലിയുടെ കടിയേറ്റത്. കുറച്ചു കരിങ്കൽ മാറ്റിയപ്പോൾ തന്നെ അപകടകാരിയായ വലിയ അണലിയെ കണ്ടു, പ്രസവിക്കാറായ പാമ്പാണ്. വാലിൽ പിടികിട്ടിയെങ്കിലും കടിക്കാനായി വാവയ്ക്ക് നേരെ, ഭാഗ്യം കൊണ്ടാണ് കടിയിൽ നിന്ന് വാവ രക്ഷപ്പെട്ടത്.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...