ന്യൂഡൽഹി :തബ്ലീഗി ജമാഅത്ത് സംഭവത്തിൻെറ അന്വേഷണത്തിൻെറ ഭാഗമായി നിസാമുദ്ദീൻ മർകസ് മേധാവി മൗലാന സാദിന്റെയും മറ്റ് 7 പേരുടെയും ബാങ്ക് അക്കൗണ്ടുകൾ ഡൽഹി ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പഴയ ഡൽഹിയിലെ ലാൽ കുവാനിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മർകസിന്റെ പ്രധാന അക്കൗണ്ടും സീൽ ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടുകൾ വഴിയാണ് സംഘടനയ്ക്ക് വിദേശ ധനസഹായം ലഭിക്കുന്നതെന്നാണ് നിഗമനം. മർകസുമായി ബന്ധപ്പെട്ട ആളുകളുടെ 32 അക്കൗണ്ടുകളുടെ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
നിയന്ത്രണ കാലത്ത് ലോകമെമ്പാടുമുള്ള ആളുകൾ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ച നിസാമുദ്ദീൻ മർകസ് മാർച്ച് മുതൽ വിവിധ ഏജൻസികളുടെ അന്വേഷണത്തിലാണ്. വിദേശ ധനസഹായം അന്വേഷിക്കുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ സീൽ ചെയ്തിട്ടുണ്ട്.