nurse

ന്യൂഡൽഹി: ഡൽഹിയിൽ ഇരുപതോളം മലയാളി നഴ്സുമാർ കുടുങ്ങിക്കിടക്കുന്നു.ഇതിൽ ചിലർ ഗർഭിണികളുമാണ്. ആഴ്ചകൾക്കുമുമ്പുതന്നെ ഇവർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. നാട്ടിൽ നിന്ന് രക്ഷിതാക്കൾ അയച്ചുകൊടുക്കുന്ന പണംകൊണ്ടാണ് ഇവർ പിടച്ചുനിൽക്കുന്നത്.പണമില്ലാത്തതിനാൽ ഗർഭിണികളായവർക്ക് ശരിയായ രീതിയിൽ പരിശോധന നടത്താൻപോലുമാകുന്നില്ല.

സ്വന്തം നിലയിൽ നാട്ടിലേക്ക് പോകാൻ ഇവർ ശ്രമിച്ചെങ്കിലും മൂന്നുലക്ഷത്താേളം രൂപ ഇതിന് ചെലവ് വരുമെന്നറിഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഒാഫീസിലടക്കം ബന്ധപ്പെട്ടെങ്കിലും ഒരു കാര്യവുമുണ്ടായില്ലെന്നും നഴ്സുമാർ പറയുന്നു.ഇനിയും പിടിച്ചുനിൽക്കാനാവില്ലെന്നും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നാണ് നഴ്സുമാർ ആവശ്യപ്പെടുന്നത്.