cold-coffee

കോൾഡ് കോഫി എന്നു കേൾക്കുമ്പോൾത്തന്നെ എന്തോ വലിയ സംഭവം ആണെന്ന് തോന്നാം. എന്നാൽ ഇതൊന്നുമല്ല നമ്മുടെ വീട്ടിൽ തന്നെ ഇത് തയ്യാറാക്കാവുന്നതേ ഉള്ളൂ. മാത്രമല്ല ഇതൊരിക്കലും സങ്കീർണമായ ഒരു പാചക പരീക്ഷണം അല്ല എന്നതാണ് സത്യം. കോൾഡ് കോഫി എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

ബ്രൂ അല്ലെങ്കിൽ നെസ്‌കഫെ കാപ്പിപ്പൊടി - 2 ടീസ്പൂൺ

പാല്‍- 1 കപ്പ്

ചോക്ലേറ്റ് - രണ്ട് സ്‌കൂപ്പ്

പഞ്ചസാര പൊടിച്ചത്- ആവശ്യത്തിന്

ചോക്ലേറ്റ് സോസ് - 1 ടീസ്പൂൺ

ഐസ്‌ക്യൂബ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി പഞ്ചസാരപ്പൊടി ഐസ്‌ക്യൂബ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതോടൊപ്പം അൽപ്പം ചോക്ലേറ്റ്,​ പാല്‍ എന്നിവ ചേർത്ത് ഐസ്‌ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാര അലിഞ്ഞു ചേർന്നതിനു ശേഷം ഐസ്‌ക്രീം ചേർക്കാവുന്നതാണ്. ഇത് സ്വാദ് വർദ്ധിപ്പിക്കും. ഇളക്കി ചേർത്തതിനു ശേഷം ഗ്ലാസ്സിലേക്ക് പകർത്താം. ഇതിനു മുകളിൽ ആവശ്യത്തിന് ഐസ്‌ക്യൂബുകളും വെച്ചാൽ കോൾഡ് കോഫി റെഡി.