കുഞ്ഞിന്റെ പല്ലിന്റെ കാര്യത്തിൽ രക്ഷിതാക്കൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞിന്റെ പല്ലിന് പലവിധത്തിലുള്ള കേടുകളും ബാധിക്കാനിടയുണ്ട്. എന്നാൽ പഴയ പല്ല് പോയി പുതിയത് വരുമ്പോൾ ചീത്ത പല്ലുകൾ എല്ലാം പോവുകയാണ് ചെയ്യുന്നത്. പിന്നീട് വരുന്ന പല്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ദന്ത ഡോക്ടറെ തന്നെ കാണേണ്ടതായി വരും.
കുഞ്ഞുങ്ങളുടെ പല്ലിൽ പോട് ഉണ്ട് എന്നതിന് ചില ലക്ഷണങ്ങൾ ഉണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത്തരം ലക്ഷണങ്ങളെക്കുറിച്ചും അസ്വസ്ഥതകളെക്കുറിച്ചും കുഞ്ഞ് പറഞ്ഞ് തുടങ്ങിയാൽ അൽപമൊന്ന് ശ്രദ്ധിക്കാവുന്നതാണ്. രോഗം ബാധിച്ചിട്ടുള്ള പല്ലുകളിൽ വെളുത്ത പാടുകൾ രൂപം കൊള്ളാൻ തുടങ്ങും. ഈ പാടുകൾ അർത്ഥമാക്കുന്നത് പല്ലിന്റെ ഇനാമൽ തകരാൻ തുടങ്ങുന്നു എന്നാണ്. അവ പല്ലുകളിൽ പലപ്പോഴും സെൻസിറ്റിവിറ്റി ഉണ്ടാക്കും.
സാധാരണ കുഞ്ഞിന്റെ പല്ലിന്റെ നിറം ഇളം തവിട്ട് നിറമാണ്. എന്നാൽ പിന്നീട് പോടുകൾ വർദ്ധിക്കുന്നതിലൂടെ അണപ്പല്ലിൽ ഒരു ദ്വാരം രൂപപ്പെടുന്നു. ഇത് തവിട്ട് നിറത്തെ കറുപ്പാക്കി മാറ്റുന്നു. പല്ല് നശിക്കുന്നതിന്റെ ലക്ഷണങ്ങൾ ഓരോ കുട്ടിക്കും വ്യത്യാസപ്പെട്ടിരിക്കുന്നു. പല്ലിലുണ്ടാവുന്ന അറകൾ എല്ലായ്പ്പോഴും രോഗലക്ഷണങ്ങൾക്ക് കാരണമാകില്ല. ചിലപ്പോൾ ദന്തഡോക്ടർ കണ്ടെത്തുന്നതുവരെ കുട്ടികൾക്ക് ഇത്തരത്തിൽ പ്രശ്നമുണ്ടെന്ന് അറിയില്ല. എന്നാൽ ഇത് കുഞ്ഞിന് മനസ്സിലാക്കാൻ സാധിക്കും. അമ്മമാർ ഇടക്കിടക്ക് കുഞ്ഞിന്റെ പല്ല് ശ്രദ്ധിച്ച് കൊണ്ടിരിക്കണം
കുഞ്ഞിന് ഇടയ്കിടയ്ക്ക് പല്ല് വേദന അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അൽപം ശ്രദ്ധിക്കണം.മധുരപലഹാരങ്ങൾ, ചൂടുള്ള അല്ലെങ്കിൽ തണുത്ത പാനീയങ്ങൾ പോലുള്ള ചില ഭക്ഷണങ്ങൾ കുഞ്ഞിന് നല്കുമ്പോൾ അൽപം ശ്രദ്ധിക്കണം. ഇതെല്ലാം കുഞ്ഞിന്റെ പല്ലിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.
കുഞ്ഞിന്റെ പല്ലിലെ പോടിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
പലപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാത്തതാണ് കുഞ്ഞിന് പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നത്. അതുകൊണ്ട് പല്ലിലെ പോടിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. മൂന്ന് വയസ്സിന് ശേഷം കുഞ്ഞിനെ പല്ല് തേപ്പിക്കാൻ പഠിപ്പിക്കണം. പല്ലുകൾ വന്നാൽ ഉടനെ തന്നെ പല്ല് തേയ്ക്കുന്നതിനും നാവ് മോണ എന്നിവ വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കണം. ദിവസവും രണ്ട് തവണ പല്ല് തേയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന് വളരെ ചെറിയ അളവിൽ മാത്രം ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക. ഇത്തരം കാര്യങ്ങൾ കുഞ്ഞ് മുതിർന്ന് വരുന്നത് വരെ ശീലമാക്കുക. ഇതിലൂടെ കുഞ്ഞിന് ഈ ശീലം ഉണ്ടാക്കിയെടുക്കണം. ഇത് കുഞ്ഞിന്റെ പല്ലിലെ പോടിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
പല്ലിന്റെ ആരോഗ്യത്തിനും കരുത്തിനും ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിങ്ങളുടെ കുട്ടി സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ചിപ്സ്, മിഠായി, കുക്കികൾ, കേക്ക് എന്നിവ പരമാവധി ഒഴിവാക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ അത് വായിലെ പോടിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
നിങ്ങളുടെ വായിൽ നിന്ന് കുട്ടിയിലേക്ക് രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഒരു കാരണവശാവും കഴിക്കുന്ന പാത്രങ്ങൾ കുഞ്ഞുമായി പങ്കിടരുത്. നിങ്ങളുടെ ഉമിനീര് കുഞ്ഞിന്റെ വായിൽ ആവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ.