malayali

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികൾക്കുള്ള പാസ് വിതരണം വീണ്ടും തുടങ്ങി. നേരത്തേ ഇത് താൽക്കാലികമായി നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇൗ നടപടി നാട്ടിലേക്ക് മടങ്ങാനിരുന്നവർക്ക് വൻ തിരിച്ചടിയായിരുന്നു. എന്നാൽ, റെഡ് സോൺ ജില്ലകളിലുള്ളവർക്ക് പാസ് അനുവദിക്കില്ല എന്നതാണ് പുതിയ തീരുമാനം.
കേരളം നൽകുന്ന പാസില്ലാത്തവരെ അതിർത്തികടത്തി കൊണ്ടുവരാനാകില്ലെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു‍.