orange-ginger

നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഫലങ്ങളിൽ ഒന്നാണ് ഓറഞ്ച്. നിരവധി ഗുണങ്ങളും ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. നിരവധി സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഓറഞ്ചെന്നും നമുക്കറിയാം. എന്നാൽ ആരോഗ്യ ഗുണങ്ങൾ കൊണ്ടും വളരെയധികം സമ്പുഷ്ടമാണ് ഓറഞ്ച്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇഞ്ചിയുടെ സ്ഥാനവും ഓറ‌ഞ്ചിനൊപ്പം തന്നെയാണ്. നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഓറഞ്ചിനും ഇഞ്ചിക്കും സാധിക്കുന്നു. ഓറഞ്ചും ഇഞ്ചിയും ഒരുമിച്ച് ചേർത്ത് ജ്യൂസാക്കി കുടിക്കുന്നത് ഹൃദ്രോഗ, പ്രമേഹ സാധ്യതകൾ കുറയ്ക്കുന്നു.

നിരവധി ആളുകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് പൊണ്ണത്തടി. ഇത് എങ്ങനെ കുറയ്ക്കാൻ സാധിക്കും എന്നും ഇതിന് എന്താണ് പരിഹാരം എന്നും അന്വേഷിക്കാത്തവരായി ആരും കാണില്ല. വണ്ണം കുറയ്ക്കാനായി നിരവധി മാർഗ്ഗങ്ങളും പരീക്ഷിച്ച് തളർന്ന് കാണും. എന്നാൽ, ഓറഞ്ച് - ഇഞ്ചി ജ്യൂസ് ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കുന്നുവെന്നും അമിതവണ്ണത്തിന് എങ്ങനെയെല്ലാമാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നതെന്നും നോക്കാം.

ഓറഞ്ച് - ഇഞ്ചി ജ്യൂസ്

കുരുകളഞ്ഞ ഓറഞ്ചും ഒരു അരക്കഷ്ണം ഇഞ്ചിയും 300 മില്ലിലിറ്റർ വെള്ളവും അൽപം പഞ്ചസാരയും എടുത്ത് മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കുക. ഈ ജ്യൂസ് ദിവസവും കുടിക്കുക. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ്.