pic

പാറശാല: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.കുടയാൽ ഇളന്തോട്ടം മേക്കിൻകര പുത്തൻവീട്ടിൽ ഡേവിഡ്- പിച്ചി ദമ്പതികളുടെ മകൻ സുജിനാണ് (25) മരിച്ചത്. ഇന്നലെ വീടിനുള്ളിൽ നിൽക്കുമ്പോഴായിരുന്നു സുജിന് മിന്നലേറ്റത്. ഉച്ചമുതൽ മലയോര മേഖലയിൽ കനത്ത മഴയും മിന്നലും ഉണ്ടായിരുന്നു. മിന്നലേറ്റു വീണ സുജിനെ പാലിയോട്ടെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിലേക്കും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.