പാറശാല: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം മൺവിള കുളത്തൂർ കിഴക്കൻകര മേലെ പുത്തൻവീട്ടിൽ പ്രദീപാണ് (26) പിടിയിലായത്. കഴിഞ്ഞ ദിവസം പാലിയോട് ജംഗ്ഷനിൽ കാറിൽ എത്തിയ പ്രതിയെ നാട്ടുകാർ തടഞ്ഞ് വച്ച് മാരായമുട്ടം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് പാലിയോട് വള്ളിച്ചിറയിലെ ബന്ധുവീട്ടിലെത്തിയ യുവാവ് സമീപത്തെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കുളിസീൻ പകർത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി മൊബൈൽ കയ്യോടെ പിടിച്ചെടുത്തതിനെത്തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് മൊബൈലിൽ കാമുകി വിളിച്ചതാണ് ആളെ തിരിച്ചറിയാനിടയാക്കിയത്.
തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക മുഖേന യുവാവ് ഒത്തുതീർപ്പിന് ശ്രമിക്കുകയും, വഴങ്ങാത്തതിനാൽ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാൾ ബന്ധുവായ യുവതിയുമൊത്ത് ടാക്സിയിൽ പാലിയോടെത്തിയപ്പോഴാണ് നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചത്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.