arrest

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹംചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പൊലീസ് അറസ്റ്റുചെയ്തു. തൂത്തുക്കുടിയ്ക്ക് സമീപം തിരുച്ചെന്തൂരിനടുത്ത് ആശീർവാദപുരം സ്വദേശിയായ സുന്ദർരാജൻ എന്ന മുപ്പത്തെട്ടുകാരനാണ് പിടിയിലായത്.

പ്ലസ്ടു വിദ്യാർത്ഥിനിയായ പതിനേഴുകാരിയെയാണ് ഇയാൾ വിവാഹം ചെയ്തത്.ദരിദ്രകുടുംബത്തിൽ നിന്നുള്ളതാണ് പെൺകുട്ടി. വിവാഹത്തിനുശേഷമാണ് ചൈൽഡ്ലൈൻ പ്രവർത്തകർ വിവരം അറിഞ്ഞത്. ഉടനെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയെ തൂത്തുക്കുടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ സുന്ദർരാജിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു. സുന്ദർരാജിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.