covid-in-world
COVID IN WORLD

വാഷിംഗ്ടൺ ഡി.സി: കൊവിഡ് വ്യാപനം നിയന്ത്രിക്കാനാവാതെ അമേരിക്കയും ബ്രിട്ടനും. അമേരിക്കയിൽ ഇന്നലെ മാത്രം 1635 പേർ മരിച്ചു. ആകെ മരണം, 80000ത്തിലേക്ക് അടുക്കുകയാണ്. 13 ലക്ഷത്തിലധികം പേരാണ് ചികിത്സയിൽ തുടരുന്നത്. കൊവിഡിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിലും പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിലും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പരാജയപ്പെട്ടെന്ന് അടുത്ത തെരഞ്ഞെടുപ്പിലെ ട്രംപിൻ്റെ മുഖ്യ എതിരാളിയും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജോ ബൈഡൻ ആരോപിച്ചു. തൊഴിലില്ലായ്മ ഉയർന്നു വരുന്നതും ട്രംപിൻ്റെ പരാജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മരണനിരക്കിൽ ലോകത്ത് രണ്ടാമത് നിൽക്കുന്ന ബ്രിട്ടനിൽ നിയന്ത്രണങ്ങൾ അടുത്തയാഴ്ച മുതൽ ലംഘൂകരിക്കാനാണ് സർക്കാരിൻ്റെ പദ്ധതി. എന്നിരുന്നാലും, കനത്ത ജാഗ്രതയും സാമൂഹിക അകല നിയമങ്ങളും ജനങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. എയർപോർട്ടുകൾ, തുറമുഖങ്ങൾ എന്നിവ വഴി രാജ്യത്തേക്ക് തിരിച്ചെത്തുന്നവർ 14 ദിവസം ക്വാറൻ്റൈനിൽ കഴിയണം. ജൂൺ മുതലായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. രാജ്യത്തെ ഗാർഡൻ സെൻ്ററുകൾ ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഭക്ഷണ ശാലകളും ഉടൻ തുറന്നേക്കും. രാജ്യത്ത് ഇപ്പോഴും പ്രതിദിന മരണനിരക്ക് 600ന് മുകളിലാണ്. ആകെ മരണം 30000 കടന്നു. രണ്ട് ലക്ഷത്തിലധികം പേർ ചികിത്സയിലാണ്.

 ലോകത്താകെ മരണം 276,395

40 ലക്ഷത്തിലധികം പേർ ചികിത്സയിൽ

 ഇറ്റലിയിൽ മരണം 30000 കവിഞ്ഞു.

മരണം 30000 കവിഞ്ഞെങ്കിലും രാജ്യത്ത് പ്രതിദിന മരണ നിരക്ക് കുറഞ്ഞു. 24 മണിക്കൂറിനിടെ 243 പേർ മരിച്ചു. രോഗബാധിതർ രണ്ട് ലക്ഷത്തിലധികമുണ്ട്. സ്പെയിൻ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ പ്രതിദിന മരണനിരക്ക് 200 മുതൽ 300 വരെയാണ്.

 ന്യൂയോർക്കിൽ കാവാസാക്കി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. കൊറോണ വൈറസാണ് കാവാസാക്കിയ്ക്ക് കാരണമെന്ന സംശയത്തിലാണ് ആരോഗ്യവിദഗ്ദ്ധ

 വൈറ്റ് ഹൗസ് ഉദ്യോസ്ഥയ്ക്ക് കൊവിഡ്

യു.എസ് വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസിൻ്റെ പ്രസ് സെക്രട്ടറിയായ കാറ്റി മില്ലറിന് കൊവിഡ്. ട്രംപിൻ്റെ മുതിർന്ന ഉപദേശകരിൽ ഒരാളായ സ്റ്റീഫൻ മില്ലറുടെ ഭാര്യയാണ് കാറ്റി. അടുത്തിടെ നിരവധി പൊതുചടങ്ങുകളിൽ പങ്കെടുത്ത കാറ്റി മൈക്കുമായി അടുത്തിടപഴകിയിട്ടുണ്ടെന്നും എന്നാൽ, അദ്ദേഹത്തിൻ്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും ട്രംപ് പറഞ്ഞു. കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥയാണ് കാറ്റി. കഴിഞ്ഞ ദിവസം ട്രംപിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 റഷ്യയിൽ മരണം ഉയരുന്നു.

റഷ്യയിലെ പ്രതിദിന മരണം 100 കവിഞ്ഞു. ഇന്നലെ മാത്രം 10000ത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 2000ത്തിലെത്താറായി. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മതിയായ ആരോഗ്യസംവിധാനങ്ങളില്ലെന്നും, ആരോഗ്യപ്രവർത്തകരെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

 ബ്രസീലിൽ മരണം 10000 കവിഞ്ഞു. ഇന്നലെ മാത്രം 1002 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലധികം പേർ ചികിത്സയിലാണ്.

 ചൈനയിൽ ഒരു പുതിയ കേസ് റിപ്പോർട്ട് ചെയ്തു.

 അർജൻ്റീനിയൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ ലോക്ഡൗൺ നീട്ടി.

 മെക്സിക്കോയിൽ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ ശക്തമാകുന്നു. ഇന്നലെ സഹോദരിമാരായ മൂന്ന് നഴ്സുമാരെ അജ്ഞാതർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.