seema

കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയ പുത്തൻ താരമാണ് എസ്‌.യു.വി. സിനിമാക്കാരുടെ ഇടയിൽ എസ്.യു.വി സ്വന്തമാകുന്നവരുടെ നിര നീളുകയാണ്. ഇതാ അക്കൂട്ടത്തിൽ ഏറ്റവും പുതിയ ഉടമയാണ് സീരിയൽ സിനിമാതാരം സീമ ജി നായർ. കഴിഞ്ഞ ദിവസം ആണ് ചുവപ്പു നിറത്തിലുള്ള എം.ജി ഹെക്ടർ സീമ സ്വന്തമാക്കിയത്.

ദിവസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്ത പുത്തൻ എസ്‌.യുവിയുടെ ഡെലിവറി ലോക്ക്ഡൗൺ മൂലം നീണ്ടു പോവുകയായിരുന്നു. ഗ്രീൻ സോണിലുള്ള ഡീലർഷിപ്പുകൾ വേണ്ട മുൻകരുതലുകൾ എടുത്ത ശേഷം തുറന്ന് തുടങ്ങിയതോടെയാണ് സീമയ്ക്ക് എംജിയുടെ എസ്‌.യു.വി സ്വന്തമായത്. പൂർണമായും അണുവിമുക്തമാക്കിയാണ് എംജി വാഹനം കൈമാറിയത്.

സീമ ജി നായർക്ക് മുൻപ് നടിമാരായ രചന നാരായണൻകുട്ടിയും ലെനയും സെലിബ്രിറ്റി എംജി ഹെക്ടർ വാങ്ങിയിരുന്നു‌. കുറഞ്ഞ വിലയും പ്രീമിയം സെഗ്‍മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വൻ ജനപ്രീതിക്കു പിന്നിൽ. ഏകദേശം 13.88 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്

എംജി ഹെക്ടർ
വലിപ്പം, രൂപഭംഗി, ഫീച്ചറുകൾ, ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ കൂടാതെ ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എന്ന വിശേഷണവുമായെത്തിയ എംജി ഹെക്ടറിന് വ്യത്യസ്തമാക്കുന്നത് കണക്റ്റഡ് കാർ സംവിധാനമാണ്. ആധുനിക വയർലെസ് ഫീച്ചറുകളുടെ സായാഹത്താൽ ഇന്റർനെറ്റുമായി ബന്ധപ്പെടാനാകും ഈ സംവിധാനത്തിന്. ഇ-സിം ആധാരമാക്കിയ കണക്റ്റഡ് കാർ സാങ്കേതികവിദ്യ വഴി ഹെക്ടറിൻ്റെ വിവരങ്ങൾ അറിയുവാനും, റിമോട്ട് സ്റ്റാർട്ട്/സ്റ്റോപ്പ്, എസിയുടെ പ്രവർത്തനം എന്നിവ ഐ-സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷനിലൂടെ പ്രവർത്തിപ്പിക്കാനും സാധിക്കും.