റായ്‌പൂർ: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് അദ്ധ്യക്ഷനുമായ അജിത് ജോഗിയെ ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ റായ്പൂരിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ പൂന്തോട്ടത്തിൽ കുഴഞ്ഞുവീണ അദ്ദേഹത്തിന് ഡോക്ടർമാർ ഉടനടി വൈദ്യസഹായം നൽകിയെങ്കിലും നില മെച്ചപ്പെടാത്തതിനാൽ 12.30ഓടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് 74 കാരനായ അജിത് ജോഗി ശ്വസിക്കുന്നതെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.